അർദ്ദിയ കൂട്ടക്കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കുവൈത്ത്‌ സിറ്റി :അർദ്ദിയയിൽ കുവൈത്തി കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ  പ്രതി വില്ലോട്ട വെങ്കടെഷ് തൂങ്ങിമരിച്ച നിലയിൽ. ആന്ദ്ര കടപ്പ ജില്ല സ്വദേശിയാണ് ഇയാൾ.  സെൻട്രൽ ജയിലിൽ ഇയളെ പാർപ്പിച്ചിരുന്ന തടവറയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.  സെല്ലിനുള്ളിൽ രണ്ട് തട്ടുകളിലായി ഉള്ള കട്ടിലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌.

ഈ മാസം 3 നാണു അർദ്ദിയ പ്രദേശത്ത്‌ കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  80 കാരനായ ഗൃഹനാഥൻ, ഭാര്യയും മകളും ആയിരുന്നു കുത്തേറ്റ് മരിച്ചത് .  കൊല്ലപ്പെട്ട കുടുംബത്തിലെ ഒരാളുമായി ഇയാൾ വിസ കച്ചവടം നടത്തിയിരുന്നു.  ഇതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണു കൊലപാതകമെന്ന് ചോദ്യംചയ്യലിൽ പോലീസിന് മൊഴി നൽകിയിരുന്നു.കൊലക്ക്‌ ശേഷം 300 ദിനാറും 600 ദിനാറോളം വില വരുന്ന സ്വർണ്ണവും ഇയാൾ വീട്ടിൽ നിന്ന് മോഷ്ടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥരോട്‌ സമ്മതിച്ചിരുന്നു.