കുവൈത്ത് എക്സ്പോ ആരംഭിച്ചു

Image result for kuwait expo 2018

കുവൈത്ത് സിറ്റി ∙ കുവൈത്ത് എക്സ്പോ-2018 പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂ‍മി ഉദ്ഘാടനം ചെയ്‌തു. 30 രാജ്യങ്ങളിൽനിന്നായി 140 കമ്പനികൾ പങ്കെടുക്കുന്ന എക്സ്പോ ശനിയാഴ്ച സമാപിക്കും.

കുവൈത്തിനെ രാജ്യാന്തര വ്യാപാര, സാമ്പത്തിക ഹബ് ആക്കി മാറ്റണമെന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് എക്സ്പോ എന്നു മന്ത്രി പറഞ്ഞു. പ്രാദേശികവും മേഖലാതലത്തിലുള്ളതും രാജ്യാന്തരവുമാ‍യ കമ്പനികൾ പങ്കെടുക്കും. രാജ്യത്തെ ചെറുകിട-ഇടത്തരം സം‌രംഭങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.

ആഭ്യന്തര ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദി കൂടിയാണ് എക്സ്‌പോ. വിവിധ വ്യാപാര സ്ഥാപനങ്ങൾ തമ്മിൽ ഇടപാടുകളിൽ ഏർപ്പെടുന്നതിനുള്ള സാഹചര്യവും എക്സ്പോ വഴി സംജാതമാകുമെന്നു മന്ത്രി പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: