കു​വൈ​ത്തി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം

അ​ബ്ബാ​സി​യ: കു​വൈ​ത്തി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന​ടു​ത്തു​ള്ള ഡാ​ഫോ​ഡി​ൽ​സി​ന്​ സ​മീ​പം ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നാ​ണ്​ സം​ഭ​വം. 15 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​നി​യാ​ണ്​ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. യു​നൈ​റ്റ​ഡ് സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന മ​ക​നെ സ്കൂ​ള്‍ വി​ട്ട് തി​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന നേ​ര​ത്താ​ണ് അ​റ​ബ് വം​ശ​ജ​നെ പോ​ലെ തോ​ന്നി​ക്കു​ന്ന യു​വാ​വ് മാ​ല അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. ഉ​റ​ക്കെ നി​ല​വി​ളി​ച്ച്​  മാ​ല​യും ക​ഴു​ത്തി​ലെ ഷാ​ളും ബ​ല​മാ​യി കൂ​ട്ടി​പ്പി​ടി​ച്ച​തി​നാ​ല്‍ അ​ക്ര​മി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ത​ല​യി​ല്‍ പു​ൾ​ഒാ​വ​ർ ധ​രി​ച്ച്​ സി​ഗ​ര​റ്റ്​ വ​ലി​ച്ച്​ കു​റ​ച്ചു​നേ​ര​മാ​യി പ്ര​തി ഇ​വി​ടെ നി​ല്‍ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഡ്യൂ​ട്ടി​ക്ക് പോ​കു​വാ​ന്‍ കാ​ത്തു​നി​ന്ന ന​ഴ്സ് അ​റി​യി​ച്ചു.

No Comments

Be the first to start a conversation

%d bloggers like this: