നാളെ മുതല്‍ കുവൈത്തിൽ ഫാമിലി വിസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങും

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് രണ്ടുവർഷമായി നിർത്തിവെച്ച കുടുംബ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കാൻ  കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. മാര്‍ച്ച് 20 ഞായറാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കി തുടങ്ങും . ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

നിലവില്‍ തൊഴില്‍, റെസിഡന്‍സ് വിസകള്‍ക്കു പുറമെ കൊമേഴ്‌സ്യല്‍, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമാണ് ലഭിക്കുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്കുള്ള ഫാമിലി വിസിറ്റ് വിസകള്‍ എളുപ്പത്തില്‍ ലഭ്യമാവും.