അ​ന്താ​രാ​ഷ്​​ട്ര സ​ന്ന​ദ്ധ സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ന്​ കു​വൈ​ത്ത് ആ​തി​ഥ്യം വ​ഹി​ക്കും

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്​​ട്ര സ​ന്ന​ദ്ധ സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​വും.ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 100 കോ​ടി ജനങ്ങളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. വാ​ഷി​ങ്ട​ണി​ൽ നടന്ന അ​ല​യ​ൻ​സ് ഓ​ഫ് വെ​ർ​ച്യു ഫോ​ർ ദ് ​കോ​മ​ൺ ഗു​ഡ് കോ​ൺ‌​ഫ​റ​ൻ​സി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​സ്‌​ലാ​മി​ക് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല അ​ൽ മ​തൂ​ഖ് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.
മ​തം, വം​ശം എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ​യാ​കും സ​ഹാ​യം ന​ൽ​കു​ക. മ​ത​ങ്ങ​ൾ ത​മ്മി​ൽ സ​മാ​ധാ​ന​ത്തി​നു​ള്ള സം​വാ​ദ​മൊ​രു​ക്കാ​നും മ​നു​ഷ്യാ​വ​കാ​ശം സം‌​ര​ക്ഷി​ക്കാ​നു​മു​ള്ള പ്രോ​ത്സാ​ഹ​ന​മാ​കും സ​മ്മേ​ള​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ത​ത്തിന്‍റെ പേ​രി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മാ​ധാ​ന​ത്തി​ന്​ വേ​ണ്ടി​യു​ള്ള സം​വാ​ദം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: