പാലക്കാട് പ്രവാസി അസോസിയേഷന്‍ ദശോത്സവം ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്‌തു

കുവൈത്ത് സിറ്റി: പത്തുവർഷത്തിനിടെ അരക്കോടിയിലേറെ രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ മികവുമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽ‌പക്) ദശോത്സവം ആഘോഷ പരിപാടി സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്‌തു. അടിസ്ഥാനപരമായി ഇന്ത്യൻസമൂഹം ഗ്രാമീണ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

നാഗരികത എത്ര പുരോഗമിച്ചാലും ജനിച്ച നാടും ഗ്രാമവുമൊക്കെ ഒരിക്കലും മറക്കാനാകാത്ത ഗൃഹാതുരതയാണ്. ആ അർഥത്തിൽ പാലക്കാട്ടുകാരൻ എന്നറിയപ്പെടുന്നത് സന്തോഷത്തോടെയാണെന്ന് ശ്യാമപ്രസാദ് പറഞ്ഞു. പത്തുവർഷത്തിനിടെ 55 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി അധ്യക്ഷ പ്രസംഗത്തിൽ പ്രസി‌ഡന്റ് പി.എൻ. കുമാർ അറിയിച്ചു.

ജനറൽ കൺ‌വീനർ സുരേഷ് മാധവൻ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ. അജിത്കുമാർ, രക്ഷാധികാരി ദിലി, ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, ഉപദേശകസമിതി അംഗം അരവിന്ദാക്ഷൻ, ബി‌ഇസി ജനറൽ മാനേജർ മാത്യു വർഗീസ്, ചാരിറ്റി സെക്രട്ടറി സകീർ ഹുസൈൻ, കല പ്രസിഡന്റ് ആർ. നാഗനാഥൻ, വനിതാവേദി ജനറൽ കൺ‌വീനർ അംബിക ശിവപ്രസാദ്, ട്രഷറർ പ്രേം‌രാജ് എന്നിവർ പ്രസംഗിച്ചു. സുവനീർ ജയൻ നമ്പ്യാർ പ്രകാശനം ചെയ്‌തു.

No Comments

Be the first to start a conversation

%d bloggers like this: