ഒ എൻ സി പി കുവൈറ്റിന്‍റെ സൌജന്യ വിമാന ടിക്കറ്റ് വിതരണവും & പൊതുമാപ്പ് സഹായ കേന്ദ്രങ്ങളും സംഘടിപ്പിച്ചു.

ഒ എൻ സി പി കുവൈറ്റിന്റെ നേത്യത്വത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ച രോഗികൾ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനക്കാർക്ക്സൗജന്യ ടിക്കറ്റുകൾ ഇൻഡ്യൻ എംബസിയിൽ വിതരണം ചെയ്തു.ദേശീയ പ്രസിഡന്റ്ബാബു ഫ്രാൻസിസ്, സെക്രട്ടറി ജിയോ ടോമി, ട്രഷറർ രവീന്ദ്രൻ ടി വി എന്നിവർ പങ്കെടുത്തു.

പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഇന്ത്യക്കാരിലേക്ക്എത്തിക്കുന്നതിനായിപ്രവാസികൾതിങ്ങിപ്പാർക്കുന്നകുവൈറ്റിലെഹസ്സാവിയിൽ,ഒ എൻ സി പി കമ്മിറ്റി അംഗങ്ങളായ ബൈറ്റ് വർഗീസ്, ശ്രീധരൻ സുബയ്യ, ഒഡി ചിന്ന, ഭാസ്കരൻ തേവർ എന്നിവരുടെ നേത്യത്വത്തിലുംവിദൂര പ്രദേശമായ വഫ്രയിൽ ദേശീയ സമിതി അംഗങ്ങളായ സൂരജ് പൊന്നേത്ത്, സെയ്തുള്ളഖാൻ എന്നിവരുടെ നേതൃത്വത്തിലും പൊതുമാപ്പ് സഹായ കേന്ദ്രങ്ങൾ സംഘടിപ്പിച്ചു.ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി നല്‍കുന്ന ഔട്ട്പാസിനുള്ള അപേക്ഷ ഫോറങ്ങള്‍സ്വീകരിക്കുകയും,എംബസിയിൽ നിന്ന് ലഭിച്ച എമർജൻസിസർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊതുമാപ്പുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനക്കാർക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും, സൗജന്യവിമാന ടിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: