ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി:  പെട്രോളിയം ഗവേഷണത്തിന് ലോകത്തിലെ ഏറ്റവും വലിയ  കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങി കുവൈത്ത്. പദ്ധതിയുടെ നിർമ്മാണം 2022 അവസാനത്തോടെ  ആരംഭിക്കും. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഗവേഷണ കേന്ദ്രത്തിന്റെ വിശദമായ പ്ലാനും ടെന്‍ഡര്‍ ഡോക്യുമെന്റ് ഇതിനോടകം തന്നെ പൂര്‍ത്തിയായി. അംഗീകാരത്തിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്

28 ടെക്‌നോളജി ലബോറട്ടറികളും 300 ലധികം ആധുനീക ശാസ്ത്രീയ ഉപകരണങ്ങളും കേന്ദ്രത്തില്‍ സ്ഥാപിക്കും. കൂടാതെ, 400 നും 600 നും ഇടയില്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് സെന്ററും ഉണ്ടായിരിക്കും. കെയ്‌റോയുടെ വടക്കുകിഴക്കുള്ള അഹ്മദി നഗരത്തില്‍ 250,800 ചതുരശ്ര വിസ്തീര്‍ണത്തിലാണ് കേന്ദ്രം നിര്‍മിക്കുന്നത്