കുവൈത്തിലെ ഏറ്റവും വലിയ ഇഫ്താർ മേശ; 11,200-ലധികം പേർ ഒന്നിച്ച് നോമ്പ് തുറക്കുന്ന വെള്ളിയാഴ്ച മാർക്കറ്റിലെ ഏറ്റവും വലിയ ഇഫ്താർ മേശ

കുവൈത്ത് സിറ്റി: അൽറായിലെ ഫ്രൈഡേ മാർക്കറ്റ് ഏറ്റവും നീളമുള്ള ഇഫ്താർ ടേബിൾ ഒരുക്കി ശ്രദ്ധേയമായി.  ഫ്രൈഡേ മാർക്കറ്റിൽ  11,200-ലധികം പേർ ഒരുമിച്ച് ഇഫ്താർ വിരുന്നിൽ നോമ്പുതുറന്നു, ഹ്യുമാനിറ്റി വോളണ്ടിയർ” ടീം ലീഡർ അലി സലാഹ് കരാമിൻ്റെതാണ് ഏറ്റവും ദൈർഘ്യമേറിയ ഇഫ്താർ ടേബിളെന്ന ആശയം. വെള്ളിയാഴ്ച മാർക്കറ്റിനുള്ളിലെ രണ്ട് ട്രാക്കുകളിലായാണ് ഇഫ്താർ ടേബിൾ ക്രമീകരിച്ചത്.  യുവാക്കളുടെ സന്നദ്ധ സംഘങ്ങൾ, സ്വകാര്യ കമ്പനികൾ റെസ്റ്റോറന്റുകൾ എന്നിവയുമായി ഏകോപിച്ചാണ് പരിപാടി നടന്നത്. നേരത്തെ, സൂഖ് മുബാറക്കിയയിലും ഫ്രൈഡേ മാർക്കറ്റുകളിലും ടീം സമാനമായ ഇഫ്താർ ഒരുക്കിയിരുന്നു, എന്നാൽ ഈ വർഷം 11,200 ൽ അധികം ആളുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ഇഫ്താർ തീൻമേശ ആണ് ഒരുക്കിയത്.