കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ കോൺസേട്ട് സംഘടിപ്പിച്ചു

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21-ന് ഈസ്റ്റർ കോൺസേട്ട് സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന  കുവൈത്ത് ചേംബർ കോറലെയുടെ  സംഗീത സന്ധ്യയിൽ കുവൈത്തിലുള്ള മറ്റ്   അംബാസഡർമാരും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.

ദേശീയഗാനത്തോടെ ആരംഭിച്ച സംഗീത സായാഹ്നത്തിൽ  ‘വന്ദേമാതരം’, ‘സാരെ ജഹാൻ സേ അച്ചാ’ എന്നീ ദേശഭക്തി ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു.

തന്റെ ഉത്ഘാടന പ്രസംഗത്തിൽ  അംബാസഡർ സിബി ജോർജ് ഇന്ത്യ മഹാരാജ്യത്തിൻ്റെ നാനാത്വത്തിൽ അ ഏകത്വത്ത്വമെന്ന മഹാ ദർശനത്തെ കുറിച്ച് പറഞ്ഞു.  ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ കുവൈറ്റിലെ ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഡോക്ടർമാരും നഴ്സുമാരും വഹിച്ച പങ്ക് വളരെ വലുതാണന്നും അംബാസിഡർ പറഞ്ഞു.
.