ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഫഹാഹീൽ: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ 2018  -19 ലേക്കുള്ള  ഫഹാഹീൽ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അബ്ദുൽ സലാം പെരുവള്ളൂർ (പ്രസിഡന്റ്), ഫൈസൽ ചാനേത്ത് (ജനറൽ സെക്രട്ടറി), അബ്ദുൽ റഷീദ് മസ്താൻ (ട്രഷറർ), അമീൻ മൗലവി ചേകന്നൂർ, അബ്ദുൽ റഹ്‌മാൻ ഫൈസി മൂത്തേടം, ഹംസ വാണിയന്നൂർ (വൈസ് പ്രസിഡന്റുമാർ), അൻസാർ ഹുദവി, ഹസ്സൻ തഖ്‌വ, സകരിയ അർശദി (ജോയിന്റ് സെക്രട്ടറിമാർ), എന്നിവരാണ് ഭാരവാഹികൾ.
കേന്ദ്ര കൗൺസിലർമാരായി ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, മുഹമ്മദലി ഫൈസി പെരുമ്പടപ്പ്, ഇസ്മായിൽ ഹുദവി പാലത്തിങ്ങൽ, അബ്ദുൽ നാസർ കോഡൂർ, ഹനീഫ കൊടുവള്ളി, അൻസാർ ഹുദവി, സിറാജ് എരഞ്ഞിക്കൽ, മുഷ്‌താഖ്‌ നഹ, ഫൈസൽ ടി.വി, അബ്ദുൽ ബഷീർ പെരുമ്പാവൂർ, അമീൻ മൗലവി ചേകന്നൂർ, ഹംസ വാണിയന്നൂർ, ഹസ്സൻ തഖ്‌വ, ഫാറൂഖ് മൂടാൽ, ഇസ്മായിൽ പയ്യന്നൂർ, ശിഹാബ് മാസ്റ്റർ, അബ്ദു ഏലായി, ശറഫുദ്ധീൻ ചിറ്റാരിപ്പിലാൻ, അബ്ദുല്ല കുളപ്പറമ്പ്, ഉബൈദുല്ല സബാഹിയ എന്നിവരെയും തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗം ഇസ്മായിൽ ഹുദവി ഉത്‌ഘാടനം ചെയ്തു. ബഷീർ ആലുവ അധ്യക്ഷത വഹിച്ചു.
അബ്ദുൽ റഷീദ്.ടി റിപ്പോർട്ടും അബ്ദുൽ ബഷീർ കെ.പി കണക്കും അവതരിപ്പിച്ചു. ശംസുദ്ധീൻ ഫൈസി, മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, നാസർ കോഡൂർ എന്നിവർ സംസാരിച്ചു. റിട്ടേണിങ് ഓഫീസർ അബ്ദുൽ ലത്തീഫ് എടയൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ വാണിയന്നൂർ സ്വാഗതവും ഫൈസൽ ചാനേത്ത് നന്ദിയും പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: