ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ ഉപദ്രവിച്ച മകൻ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മകനിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ പൊലീസിനെ ബന്ധപ്പെട്ട അതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജഹ്റ ഗവർണറിൽ ആയിരുന്നു സംഭവം, ലഹരിക്ക് അടിമപ്പെട്ട മകൻ മകൻ ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല എന്നാരോപിച്ച് അമ്മയെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു . ശാരീരിക ഉപദ്രവത്തിന് പുറമേ കുത്തി കൊലപ്പെടുത്തുമെന്ന് ഇയാൾ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പരാതി ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് യുവാവിനെ പിടികൂടിയത്.