കണ്ണൂരിനും ,എറണാകുളത്തിനും ജയം , തിരുവനന്തപുരം – പാലക്കാട് , തൃശൂർ – കോഴിക്കോട് മത്സരം സമനിലയിൽ

മിശ്രിഫ്: കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് പ്രാഥമിക മത്സരങ്ങളില്‍    ഫോക് കണ്ണൂർ, എറണാകുളം ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ തിരുവനന്തപുരവും  പാലക്കാടും, ട്രാസ്ക് തൃശൂരും കെ.ഡി.എഫ്.എ കോഴിക്കോടും തമിലുള്ള  മത്സരങ്ങള്‍  സമനിലയിൽ അവസാനിച്ചു. ആദ്യമത്സരത്തിൽ തിരുവനന്തപുരവും പാലക്കാടും സമനിലയിൽ പിരിഞ്ഞു .കളിയുടെ തുടക്കത്തില്‍ തന്നെ  നജീബിന്‍റെ ഗോളിലൂടെ ലീഡ് നേടിയ പാലക്കാടിന് മറുപടിയായി  രണ്ടാം പകുതിയുടെ അവസാനത്തിൽ  തിരുവനന്തപുരത്തിനുവേണ്ടി  സെബാസ്റ്റിയൻ സമനില ഗോൾ നേടി . തുടര്‍ന്ന് നടന്ന  മത്സരത്തിൽ ഫോക് കണ്ണൂര്‍  ഏകപക്ഷീയമായ ഒരു ഗോളിന് വയനാടിനെ പരാജയപ്പെടുത്തി . മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഫ്രീ കിക്കിലൂടെ സനൽ നേടിയ  ഗോളിലാണ് കണ്ണൂരിന്റെ വിജയം . തുല്യ ശക്തികൾ പോരാടിയ മൂന്നാം മത്സരത്തിൽ  കെ.ഡി.എഫ്.എ  കോഴിക്കോടും ട്രാസ്ക്  തൃശൂരും   തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . ആരാധകരെ ആവേശത്തിലാക്കിയ അവസാന  മത്സരത്തിൽ അബിൻ ഗോപി നേടിയ ഇരട്ടഗോളിൽ  എഡ്‌ഫാ എറണാകുളം  ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു എംഫാഖ് മലപ്പുറത്തെ  പരാജയപ്പെടുത്തി.വെറ്ററന്‍സ് താരങ്ങള്‍ പോരാടുന്ന   മാസ്റ്റേഴ്സ് ലീഗിൽ  തൃശൂരും  എറണാകുളവും   വിജയിച്ചപ്പോള്‍  കോഴിക്കോടും  തിരുവനന്തപുരവും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു .  മത്സരങ്ങളിലെ താരങ്ങളായി  മൻസൂർ (പാലക്കാട് ) പ്രസന്ന വധനൻ ( വയനാട് ) രതീഷ് (ട്രാസ്ക്  തൃശൂർ ) അബിൻ ഗോപി (എംഫാഖ്  എറണാകുളം ) എന്നിവരെയും മാസ്റ്റേഴ്സ് ലീഗിൽ ലത്തീഫ് (ഫോക് കണ്ണൂർ ) ഇഖ്‌ബാൽ (പാലക്കാട് ) ഷൈജു (കെ.ഡി.എഫ്.എ  കോഴിക്കോട് ) എന്നിവരെയും  തിരഞ്ഞെടുത്തു.  കുവൈത്തിലെ പ്രമുഖ മാധ്യമ – സാംസ്‌കാരിക പ്രവർത്തകൻ തോമസ് മാത്യു കടവിലും വിവിധ ക്ലബ്ബ്കളുടെ ഭാരവാഹികളും സന്നിഹിതരായിരുന്നു

No Comments

Be the first to start a conversation

%d bloggers like this: