നിശബ്ദ ജനസേവകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ആദരം

വെല്‍ഫെയര്‍ കേരള കുവൈത്ത് ഫഹാഹീല്‍ മേഖലയുടെ ഉപഹാരം സാമൂഹിക പ്രവര്‍ത്തകരായ അജിത്കുമാര്‍, നീത ഷൈജു, പുഷ്പ സാജന്‍, മധു വിജയന്‍, ഷംസീര്‍ ഉമ്മര്‍,സി.എച്ച് സന്തോഷ്‌കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.

ഫഹാഹീല്‍: ജനസേവന ജീവകാരുണ്യ മേഖലയില്‍ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ നൂറു കണക്കിന് അശരണര്‍ക്ക് ആശ്വാസമേകിയ സാമൂഹിക പ്രവര്‍ത്തകരെ വെല്‍ഫെയര്‍ കേരള കുവൈത്ത് ആദരിച്ചത് വേറിട്ട കാഴ്ചയായി. പരസഹായത്തിനു ആരോരുമില്ലാതെ കുവൈത്തിലെ വിവിധ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെ’ രോഗികളെ ദിന ചര്യയെന്നോണം സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന 7 പേരെയാണ് ചടങ്ങില്‍ ആദരിച്ചത്. സാമൂഹ്യപ്രവര്‍ത്തകരായ സലിം കൊമ്മേരി, സി.എച്ച് സന്തോഷ്‌കുമാര്‍, മധു വിജയന്‍, നീത ഷൈജു, പുഷ്പ സാജന്‍, അജിത്കുമാര്‍, ഷംസീര്‍ ഉമ്മര്‍ എന്നിവര്‍ക്ക് നല്‍കിയ ആദരം നിറ പ്രാര്‍ത്ഥനകളോടെയാണ് സദസ്സ് എതിരേറ്റത്. നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങളും അപകടങ്ങളും മൂലം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങളോളം ഹോസ്പിറ്റലുകളുടെ നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെടുത് . അപകടം പറ്റി മാസങ്ങളോളം അദാന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയെ കുറിച്ചുള്ള വിവരം വാട്‌സപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പുറംലോകം അറിയുന്നത്. സഹായമഭ്യര്‍ത്തിച്ചു വാട്‌സപ്പ് സന്ദേശം അയച്ച അദാന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നീതയും പുഷ്പയും ആദരം ഏറ്റുവാങ്ങിയവരിലുണ്ട്. പിന്നീട് നിരവധി പേര്‍ ജയേഷിനെ സഹായിക്കാന്‍ രംഗത്ത് വരികയും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അദ്ദേഹത്തെ നാട്ടിലയക്കാനും സാധിച്ചു. നിരവധി പ്രവാസികള്‍ക്കായി നിശബ്ദ സേവനം നടത്തുവരെ കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയും എന്ന ഉദ്ദേഷത്തോടെയാണ് വെല്‍ഫെയര്‍ കേരള ഫഹഹീല്‍ മേഖല ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

ഫഹാഹീല്‍യൂണിറ്റിസെന്ററില്‍നട ചടങ്ങില്‍ വെല്‍ഫെയര്‍ കേരള കേന്ദ്ര ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, ജനസേവന വിഭാഗം കവീനര്‍ ലായിക് അഹ്മദ്, സെക്രട്ടറി റീന ബ്ലെസ്സന്‍, മേഖലാ ട്രെഷറര്‍ നസീം, മൊയ്തു.കെ എന്നിവര്‍ ജനസേവന പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ഉപഹാരം കൈമാറി. വെല്‍ഫെയര്‍കേരള കുവൈത്ത് സാമൂഹികവിഭാഗം കവീനര്‍ അന്‍വര്‍ ഷാജി പരിപാടി നിയന്ത്രിച്ചു. മേഖലാ പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സ്വാഗതവും യൂനുസ് സലിം നന്ദിയും പറഞ്ഞു .

No Comments

Be the first to start a conversation

%d bloggers like this: