കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യു​ന്ന യാ​ത്ര ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യു​ന്ന പു​തി​യ യാ​ത്ര ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പാ​ർ​പ്പി​ട-​സേ​വ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​രി അറിയിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. പു​തി​യ യാ​ത്ര ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​തോ​ടെ വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ക. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളൊ​ന്നും മു​ന്നി​ലി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ടെ​ർ​മി​ന​ലി​ൽ 14 ഗേ​റ്റു​ക​ളാ​ണു​ള്ള​ത്. പ്ര​തി​വ​ർ​ഷം 4.5 മി​ല്യ​ൺ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

No Comments

Be the first to start a conversation

%d bloggers like this: