കുവൈത്തില്‍ നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നാ​ലു​മാ​സ​മാ​യി ചു​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: യു​വാ​ക്ക​ളി​ൽ ദേ​ശീ​യ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നാ​ലു​മാ​സ​മാ​യി ചു​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. പ​ഠ​ന​വും പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണി​പ്പോ​ൾ. നി​ര​വ​ധി എം.​പി​മാ​രാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​നാ​ണെ​ങ്കി​ൽ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നും പാ​ർ​ല​മ​െൻറ​റി ത​ല​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ പാ​ർ​ല​മ​െൻറി​ലെ ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ സ​മി​തി വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രും

പാ​ർ​ല​മ​െൻറ് അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മെ, ര​ണ്ടു മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. ഇ​തി​ന് മു​മ്പും രാ​ജ്യ​ത്ത് ഈ ​പ​ദ്ധ​തി നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന് നാ​ലു​മാ​സ​മാ​യി​രി​ന്നു കാ​ല​പ​രി​ധി. പ​ഠ​ന-​പ​രി​ശീ​ല​ന​മു​ൾ​പ്പെ​ടെ സേ​വ​ന​ത്തി​ന് ഇ​ത്ര​യും കാ​ലം മ​തി​യാ​കു​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ മു​ന്നോ​ട്ടു​വ​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്​​ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ഒ​രു വ​ർ​ഷം അ​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത് പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്നും ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

No Comments

Be the first to start a conversation

%d bloggers like this: