കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ വര്ക്ക് പെര്‍മിറ്റ് വിതരണവും പുതുക്കലും താത്ക്കാലികമായി നിര്‍ത്തി

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവെച്ചു. മാൻ പവർ അതോറിറ്റിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ  എന്നിവ  താത്കാലികമായി നിർത്തിവെച്ചത്. ആഭ്യന്തര മന്ത്രാലയം വിസ എ​ൻട്രി ഫോം പരിഷ്​കരിച്ചതിനെ തുടർന്നാണ്​ ഇലക്​ട്രോണിക്​ സംവിധാനങ്ങളിൽ സാങ്കേതിക പ്രശ്​നം രൂപപ്പെട്ടത്​. പുതിയ വിസ എൻട്രി ഫോം പ്രിൻറ്​ ചെയ്യാൻ സാധിക്കാത്തതാണ് വർക് പെർമിറ്റ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് ​ അധികൃതരുടെ വിശദീകരണം. ഞായറാഴ്​ച മുതൽ മാൻപവർ അതോറിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്‍റുകളിൽ ഈ പ്രശ്​നമുണ്ട്​. തകരാർ പെ​ട്ടെന്ന്​ പരിഹരിച്ച്​ വർക്ക്​ പെർമിറ്റ് വിതരണം പുനരാരംഭിക്കാൻ ആഭ്യന്തര വകുപ്പുമായി ചേർന്ന്​ ശ്രമം നടത്തിവരുന്നതായും മാൻപവർ അതോറിറ്റി അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: