ബസ്വീറ ചര്‍ച്ച സംഗമം വെള്ളിയാഴ്ച ഐ.ഐ.സി ഓഡിറ്റോറിയത്തില്‍

കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ദഅ്വ വിംഗ് സംഘടിപ്പിക്കുന്ന ബസ്വീറ ദഅ്വ സംഗമം വെള്ളിയാഴ്ച (ജനുവരി 12) ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണിവരെ ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കും. ഈമാന്‍ പകരുന്ന ചരിത്ര സ്പര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ സി.കെ അബ്ദുല്ലത്തീഫും സമാധാനം നല്‍കുന്ന ഖുര്‍ആനിക വചനങ്ങള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും.
ചര്‍ച്ചയില്‍ സയ്യിദ് അബ്ദുറഹിമാന്‍, അബ്ദുല്ല കാരക്കുന്ന്, മുഹമ്മദ് ശാനിബ്, മുഹമ്മദ് റാഫി, യൂനുസ് സലീം, അബ്ദുന്നാസര്‍ മുട്ടില്‍, ശമീമുള്ള സലഫി, സൈദ് മുഹമ്മദ് റഫീഖ് എന്നവര്‍ പങ്കെടുക്കും. ക്വിസ്സ് മത്സരത്തിന് അഷ്റഫ് മേപ്പയ്യൂര്‍ നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉയിരിക്കും. വിശദ വിവരങ്ങള്‍ക്ക് 99060684

No Comments

Be the first to start a conversation

%d bloggers like this: