യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകള്‍ ആവശ്യപ്പെട്ട് കുവൈത്ത് ടൂര്‍സ് ആന്റ് ട്രാവല്‍ ഓഫീസസ് ഫെഡറേഷന്‍

കുവൈത്ത് സിറ്റി: ഒമിക്രോൺ പശ്ചാത്തലത്തില്‍ കുവൈത്ത് മന്ത്രിസഭാ യോഗം കൈക്കൊണ്ട യാത്രാ നിബന്ധനകളില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ടൂര്‍സ് ആന്റ് ട്രാവല്‍ ഓഫീസസ് ഫെഡറേഷന്‍.
വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രാ നിബന്ധനകളില്‍ കുവൈറ്റ് മന്ത്രിസഭാ യോഗം ചില മാറ്റങ്ങള്‍ വരുത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്തെ ടൂറിസം, ട്രാവല്‍സ് രംഗത്തുള്ള സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടൂര്‍സ് ആന്റ് ട്രാവല്‍ ഓഫീസസ് ഫെഡറേഷന്‍ ഈ ആവശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതെ തന്നെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ഫെഡറേഷന്റെ നിര്‍ദേശം.
ബൂസ്റ്റര്‍ ഡോസ് എടുത്തവരെ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും , രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഫെഡറേഷന്‍ തലവന്‍ മുഹമ്മദ് അല്‍ മുത്തൈരി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.