ഒരുക്കങ്ങൾ പൂർത്തിയായി; പുൽക്കൂട് 2018 നാളെ

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സംഘടനയായ ആയ യു എഫ് എം എഫ് ബി ഫ്രണ്ട്സിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം “പുൽക്കൂട് 2018 ” 12/01/2018 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ അബ്ബാസിയ ഹൈഡിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി ലിസി കുര്യക്കോസിന് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകും.യു എഫ് എം സൗഹൃദകൂട്ടായ്മ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ, ഹൽവാസ് ഹൽവാസ് അവതരിപ്പിക്കുന്ന ഗാനമേള, കുവൈറ്റിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന മിമിക്രി തുടങ്ങിയവ പ്രോഗ്രാമിന് മികവേറും. കെ കെ ദാസ്, ഗീതാകുമാരി എന്നിവരാണ് പ്രോഗ്രാം കമ്മിറ്റി കൺവീനര്‍മാര്‍ .

No Comments

Be the first to start a conversation

%d bloggers like this: