കുവൈത്തിൽ 16 വയസ്സ് മുതൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

കുവൈത്ത് സിറ്റി: കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം നേരിടുന്നതിൻ്റെ ഭാഗമായി കുവൈത്തിൽ ഇതിൽ 16 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ കൊവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. പൗരന്മാരും പ്രവാസികൾ ഉൾപ്പെടെ ഏവർക്കും ബൂസ്റ്റർ ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനായി 18 ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ആകെ 36 ആരോഗ്യ കേന്ദ്രങ്ങളിലാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കാനാകും. ഇതുകൂടാതെ, മുൻകൂർ ബുക്കിംഗ് ഇല്ലാതെ തന്നെ മിഷ്ഫറിലെ കുവൈത്ത് വാക്സിനേഷൻ സെന്ററിലെത്തിയാലും വാക്സിൻ സ്വീകരിക്കാം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയുമാണ് വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുന്നത്.