കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് കുവൈത്തിലെത്തി

ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് കുവൈത്തിലെത്തി . ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു. സമയബന്ധിതമായി എല്ലാ പ്രശനങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വ്യക്തമാക്കി. ഒന്നരവര്‍ഷത്തിലധികമായി തൊഴില്‍ നഷ്ടമായി ദുരിതത്തിലായ തൊഴിലാളികള്‍ തികഞ്ഞ വൈകാരികതയോടെയാണ് പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചത്. നൂറുകണക്കിന് തൊഴിലാളികളാണ് ഇന്ത്യൻ എംബസ്സിയിലെത്തിയത്. എംബസ്സി അങ്കണത്തിൽ പ്ലക്കാർഡുകളുമായി നിലയുറപ്പിച്ച തൊഴിലാളികൾക്ക് പറയാനുണ്ടായിരുന്നത് ദുരിതങ്ങളുടെ കണ്ണുനീർ കഥകളായിരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് മന്ത്രി എംബസ്സിയിലെത്തിയത് . തങ്ങളുടെ പ്രശ്ങ്ങൾക്കു പരിഹാരം കാണാൻ എത്തിയ കേന്ദ്രമന്ത്രിക്കും മുന്നിൽ തൊഴിലാളികൾ പരാതികൾ ബോധിപ്പിച്ചു കുവൈത്ത് അധികൃതരുമായി വിഷയം ചർച്ച ചെയ്‌തെന്നും എപ്പോൾ പരിഹാരം ഉണ്ടാകുമെന്നു കൃത്യമായി പറയാൻ സാധിക്കില്ലെന്നും ഉള്ള മറുപടി കേട്ട് നിരാശരായാണ് മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ മടങ്ങിയത് . പുതുതായി ചാർജെടുത്ത അംബാസഡർ ജീവ സാഗർ ലേബർ സെക്രട്ടറി സിബി യു എസ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു . ജോലിയും ഇഖാമയും ഇല്ലാത്ത സാഹചര്യത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കി തങ്ങളെ നാട്ടിലെത്തിക്കണമെന്നു തൊഴിലാളികൾ മന്ത്രിയോട് ആവശ്യപ്പെട്ടു . വ്യക്തിപരമായ പരാതികൾ സംസ്ഥാനം തിരിച്ചു എംബസിയെ ഏൽപ്പിച്ചാൽ പരിഹരിക്കാൻ ശ്രമിക്കാമെന്നും തൊഴിലാളികളെ മൊത്തത്തിൽ ബാധിച്ച പ്രയാസത്തിനു പരിഹാരം കാണുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കുവൈത്ത് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നുണ്ടെന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈകിട്ട് എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റിംഗിൽ മന്ത്രി പറഞ്ഞു .

അതെ സമയം കു​വൈ​ത്തി​ൽ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 29000 ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ. സി​ങ് മ​ട​ങ്ങി​യി​ട്ട് ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇത് വരെയും ന​ട​പ​ടി​യൊ​ന്നു​മാ​യിട്ടി​ല്ല. 2016 സെ​പ്​​റ്റം​ബ​റി​ൽ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ​വി​ഷ​യ​ത്തി​ൽ വേ​ണ്ട​ത് ചെ​യ്യാ​മെ​ന്ന് കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. മ​ന്ത്രി​യു​ടെ ര​ണ്ടാം സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​​യൊ​ന്നു​മു​ണ്ടാ​യി​ല്ല.

No Comments

Be the first to start a conversation

%d bloggers like this: