ഗ്ലോബൽ തിക്കോടിയൻസ്​ ഫോറം കുവൈത്ത് ചാപ്റ്റർ വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരായ പ്രവാസികളുടെ കൂട്ടായ്മ ഗ്ലോബൽ തിക്കോടിയൻസ്​ ഫോറം കുവൈത്ത് ചാപ്റ്റർ വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു.  ‘നാട്ടരങ്ങ്’ എന്ന പേരില്‍ ഫർവാനിയ ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി  ഗ്ലോബൽ ചെയർമാൻ നദീർ തിക്കോടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ്​ ശുഐബ് റഷീദ് കുന്നോത്ത്​ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിക്ഷേപ പദ്ധതിയെ കുറിച്ച് ജിതേഷ്, ഇസ്​ഹാഖ് മൂസ എന്നിവർ വിവരണം നൽകി. ജനറൽ സെക്രട്ടറി സമീർ തിക്കോടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഭീഷ് തിക്കോടി, അബു കോട്ടയിൽ, കെ.ഡി.എ പ്രസിഡൻറ്​ ഹനീഫ, കെ.ഡി.എൻ.എ വൈസ്​ പ്രസിഡൻറ് സത്യൻ വരുണ്ട, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി റഈഫ് മശൂർ തങ്ങൾ, സാന്ത്വനം കടലൂർ പ്രസിഡൻറ് അബ്​ദുറഹ്​മാൻ വർദ് എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ കുക്കു നന്ദി പറഞ്ഞു. സാജിദ്, റാഫി പയ്യോളി എന്നിവരുടെ നേതൃത്വത്തിൽ കോൽക്കളി അവതരിപ്പിച്ചു. സുവനീർ ഷബീർ മണ്ടോളിക്ക് നൽകി ഫിറോസ്​ കുളങ്ങര പ്രകാശനം ചെയ്തു. സെൽവരാജ് സുവനീർ പരിചയപ്പെടുത്തി. ഗെയിമുകൾക്ക് ഇസ്​ഹാഖ് മൂസ, മജീദ് റവാബി എന്നിവർ നേതൃത്വം നൽകി. ബിജു തിക്കോടി, സാലിഹ് മുഹമ്മദ്, നമിത എസ്.​ കുമാർ, സ്​നേഹദാസ്​, കബീർ തിക്കോടി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. അഫ്സൽ, നൗഷാദ് ഹംസ, നൗഷാദ് കളത്തിൽ, നജ്മു, കെ.വി. ഷാജി, ശ്രീജിത്, ആസാദ്, അനൂപ്, ബഷീർ മുല്ല, മജീദ് റവാബി, ഹാഷിദ്, മഹീന്ദ്രൻ, നാസർ, മുഖ്താർ, ഷൈബു, സജീവൻ, ഹനീഫ, അസീസ്​ തിക്കോടി തുടങ്ങിയവർ നേതൃത്വം നൽകി.

No Comments

Be the first to start a conversation

%d bloggers like this: