കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫീസ് 1000 ദിനാറാക്കണമെന്ന് നിര്‍ദേശം

കുവൈത്ത് സിറ്റി: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 1000 ദിനാറായി വർധിപ്പിക്കണമെന്നു  നിര്‍ദേശം. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ എന്ന നിലയിൽ പാർലമെന്റിനു സമർപ്പിച്ച നിർദേശത്തിലാണ് പാര്‍ലമെന്റ് അംഗം സഫാ അൽ ഹാഷിം ആവശ്യം ഉന്നയിച്ചത്. വിദേശികളുടെ ലൈസൻസ് പുതുക്കാനുള്ള ഫീസ് 500 ദിനാർ ആക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വർക്ക് പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കണം. കൃത്രിമം തടയാനും നിബന്ധനകൾ പാലിക്കാതെ ലൈസൻസ് നൽകുന്നത് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഫാ അൽ ഹാഷിം അഭിപ്രായപ്പെട്ടു. പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌‌ട്രേഷൻ വിദേശികൾക്ക് പുതുക്കി നൽകരുതെന്നും അവർ നിർദേശിച്ചു.

No Comments

Be the first to start a conversation

%d bloggers like this: