അവശ്യഘട്ടങ്ങളിൽ വിദേശികള്‍ക്ക് ചികിൽസ നിഷേധിക്കരുതെന്ന്‍ കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: അത്യാവശ്യഘട്ടങ്ങളിൽ ചികിത്സ തേടിയെത്തുന്ന വിദേശികൾക്കു ചികിൽസ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ആശുപത്രി അധികൃതർക്കു നിർദേശം നൽകി. വിദേശികൾക്കു സർക്കാർ ചികിൽസാ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഫീസിനേക്കാൾ പ്രധാനം ചികിൽസ തേടിയെത്തുന്നവരുടെ ജീവനാണ്. അതിനാൽ എത്രയും പെട്ടെന്ന് ചികിൽസ ലഭ്യമാക്കുന്നതിലാകണം ആശുപത്രി അധികൃതരുടെ ശ്രദ്ധ. ഫീസ് സംബന്ധിച്ച കാര്യങ്ങൾ അതു കഴിഞ്ഞു മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: