ചീഫ് ജസ്റ്റിസിന്റെ നിലപാട് നീതി പീഠത്തിന്റെ വിശ്വാസ്യത തകർത്തു: വെല്‍ഫെയര്‍ കേരള കുവൈത്ത്.

ഗൗരവമുളള വിഷയങ്ങള്‍ ഉള്‍കൊളളുന്ന കേസുകളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  തന്നിഷ്ട്ടപ്രകാരം തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും നീതിപീഠത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ്‌ ഖലീല് റഹ്മാന്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്‍റെ വാദം കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ജൂനിയര്‍ ജഡ്ജി അധ്യക്ഷനായ ബെഞ്ചിനു നൽകിയത് ദുരൂഹമാണ്. കേസില്‍ നിന്നും ബി.ജെ.പി അധ്യക്ഷനെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സർക്കാർ ജുഡീഷ്യറിയില്‍ ഇടപെടുന്നു എന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ അവസാന പ്രതീക്ഷയായ സുപ്രീം കോടതി ഭരണ സംവിധാനം ഈ  നിലയിലേക്ക് പോകുന്നത് രാജ്യത്തെ നീതി സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നതാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മുതിർന്ന ജഡ്ജിമാര്‍ക്ക് നേരെ നടന്ന കോഴ ആരോപണത്തിലും നിക്ഷ്പക്ഷമായ അന്വേഷണം  നടക്കേണ്ടതുണ്ട്. കളങ്കിതനായ ചീഫ് ജസ്റ്റിസിനെ നിലനിർത്തി ഇന്ത്യന്‍ ജുഡീഷ്യറിയെ മുന്നോട്ടു കൊണ്ട് പോകുന്നത് ആത്മഹത്യാപരവും ഇന്ത്യന്‍ ജനതയോടുള്ള വെല്ലു വിളിയുമാണ്. എത്രയും പെട്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയെ ഇമ്പീച് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

No Comments

Be the first to start a conversation

%d bloggers like this: