ജ​നു​വ​രി ര​ണ്ടു​മു​ത​ൽ കുവൈത്തിൽ പിസിആ​ർ പ​രി​ശോ​ധ​ന ഫീ​സ്​ പ​ര​മാ​വ​ധി ഒ​മ്പ​ത്​ ദിനാ​റെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കുവൈറ്റ്: ജനുവരി രണ്ട് മുതൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാർ ആയി നിജപ്പെടുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോഴും വലിയ നിരക്ക് ആണ് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിമാനത്താവളത്തിലെ ഉയർന്ന നിരക്ക് നിർത്തലാക്കും എന്നാണ് പ്രതീക്ഷ.