കുവൈറ്റിൽ ഇനി വീട്ടുവേലക്കാരില്ല; പകരം ഗാര്‍ഹിക തൊഴിലാളി

കുവൈത്ത് സിറ്റി: വീട്ടുവേലക്കാരെ ഇനിമുതൽ അങ്ങനെ വിളിക്കരുതെന്ന് കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി. ദാ‍സൻ, ഭൃത്യൻ (servant), വീട്ടുവേലക്കാരി (housemaid) എന്നീ വാക്കുകൾക്കു പകരം രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന ഗാർഹിക തൊഴിലാളികൾ (domestic workers) എന്നുവേണം വിളിക്കാനെന്ന് സൊസൈറ്റി ഉത്തരവിൽ പറയുന്നു. ഗാർഹിക തൊഴിലാളി ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. പകരം അവർ ഗാർഹിക ജീവനക്കാർ (domestic employees) മാത്രമാണ്. സ്വദേശികളുടെ വീടുകളിൽ പ്രധാന പങ്കാളിത്തം വഹിക്കുകവഴി അവർ രാജ്യത്തെത്തന്നെ സേവിക്കുകയാണെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.

No Comments

Be the first to start a conversation

%d bloggers like this: