സൗഹൃദ സംഗമം

ഫർവാനിയ: കെ ഐ ജി വെസ്റ്റ്‌ മേഖലയുടെ കീഴിൽ അബ്ബാസിയ, ഫർവാനിയ, റിഗ്ഗായ്‌, കുവൈത്ത്‌ സിറ്റി എന്നീ ഏരിയകളിൽ പ്രവർത്തിക്കുന്ന സൗഹൃദ വേദികൾ സംയുക്തമായി  സൗഹൃദ സംഗമം സംഘടിപ്പിച്ചു.  പ്രശസ്ത എഴുത്തുകാരൻ   പ്രേമൻ ഇല്ലത്ത്‌ സംഗമം ഉദ്ഘാടനം ചെയ്തു. കെ ഐ ജി പ്രസിഡന്റ്‌ ഫൈസൽ മഞ്ചേരി,  സൗഹൃദ വേദി പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്‌ പാപ്പച്ചൻ (അബ്ബാസിയ )
ജയദേവൻ അമ്പാടി (ഫർവാനിയ ), വിപിൻ ബാലൻ (റിഗ്ഗായ്‌) എന്നിവർ ആശംസ പ്രസംഗം നടത്തി.  കെ ഐ ജി വെസ്റ്റ്‌ മേഖല ആക്റ്റിംഗ്‌ പ്രസിഡന്റ്‌ അൻസാർ മൊയ്തീൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ അനീസ്‌ അബ്ദു സലാം സ്വാഗതവും സുന്ദരൻ പൊരുപ്പത്ത്‌ നന്ദിയും പറഞ്ഞു.
വിവിധ ഏരിയകളിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന്‌ കൊഴുപ്പേകി. യാസിർ കരിങ്കല്ലത്താണി, ലായിക്‌ അഹ്‌മദ്‌ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

No Comments

Be the first to start a conversation

%d bloggers like this: