ജിസിസി ഉച്ചകോടി: കുവൈറ്റില്‍ ; റോഡുകളില്‍ ഗതാഗത നിയന്ത്രണവും

മുപ്പത്തി എട്ടാമത് ജിസിസി ഉച്ചകോടിയുടെ ഭാഗമായി കുവൈറ്റിലെ ചില പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണവും.  ഞായറാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പിലാണ് ഇത് സംബന്ധിച്ച മന്ത്രാലയങ്ങള്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണവും സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ച വിവരം അറിയിച്ചത്. സൗത്ത് സുറാ, ബയാൻ. മിശ്രിഫ് എന്നീ പ്രദേശങ്ങളിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി. കിംഗ്‌ ഫൈസല്‍ ഹൈവേയിലേക്കുള്ള എയര്‍ പോര്‍ട്ട്‌ റോഡ്‌, ശൈഖ് സയെദ് (ഫിഫ്ത് റിംഗ്  റോഡ്‌) തുടങ്ങിയവയിലെ പകല്‍ സമയത്തെ ഗതാഗത നിയന്ത്രങ്ങള്‍ കൂടാതെ ഉച്ചക്ക്  12 മുതല്‍ രണ്ട് മണി  വരെ ഫഹാഫില്‍ ഹൈവേ അടച്ചിടാനും തീരുമാനം ഉള്ളതായി മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

No Comments

Be the first to start a conversation

%d bloggers like this: