മലനാട് കൂട്ടായ്മ ഓണാഘോഷ പരിപാടി നടത്തി

കുവൈറ്റിലെ മലയാളി സംഘടനയായ മലനാട് കൂട്ടായ്മ ഓണാഘോഷ പരിപാടി 01/12/2017 വെള്ളിയാഴ്ച അബ്ബാസിയയിലെ SMCA ഹാളിൽ വെച്ച് നടന്നു. NHE ഗ്രൂപ്പ്മാനേജിങ്ഡയറക്ടർ ശ്രീ അരുൺ രാജഗോപാൽ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബിജു സ്റ്റീഫൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജോയിന്റ്സെക്രട്ടറി ശ്രീ കിരൺ സ്വാഗതവും അഡ്വൈസറി ബോർഡ്മെമ്പർ ശ്രീ. അഭിലാഷ്മേനോൻ, ശ്രീ. മനോജ്മാവേലിക്കര ക്രൗൺപ്ലാസ എക്സിക്യൂട്ടീവ്ഷെഫ്ശ്രീ. മാരിയോ ബറൂഫി ടെക്സാസ്കുവൈറ്റ്ജനറൽ സെക്രട്ടറി ശ്രീ. സുമേഷ്സുധാകരൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും, പ്രോഗ്രാം കോ ഓർഡിനേറ്റർ ജിത്തു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ അപൂർവ രക്ത ഗ്രൂപ്പ്ആയതിനാൽ ശസ്ത്രക്രിയ മുടങ്ങിയ യുവതിക്ക്ജീവരക്തമായി ഖത്തറിൽ നിന്നും പറന്നെത്തിയ ഇരട്ടി സ്വദേശി നിതിൻ രഘുനാഥിനെ ആദരിച്ചു.

കിരണും നവാസും കലാപരിപാടികൾക്ക്നേതൃത്വം നൽകി. ആശയും സംഘവും മനോഹരമായ അത്തപ്പൂക്കളം നിർമ്മിച്ചു. തുടർന്ന്വിവിധകലാപരിപാടികൾ അരങ്ങേറുകയുണ്ടായി. പാരമ്പര്യകലകൾ, ഗാനവിരുന്ന്, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക്ഡാൻസ്, കോമഡി സ്കിറ്റ്എന്നിവ ശ്രദ്ധേയമായി. പാരമ്പര്യ വിഭവങ്ങൾ നിരത്തിയ ഓണസദ്യ വളരെയധികം ഹൃദ്യമായി. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായവരെ ഉൾകൊള്ളിച്ചുകൊണ്ടു നടത്തിയ ചിങ്ങോത്സവം 2017 വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമംകൊണ്ടും വൻ വിജയമായി.

No Comments

Be the first to start a conversation

%d bloggers like this: