മിനാ അബ്ദുല്ലയിൽ വെയർഹൗസ് കത്തിനശിച്ചു

മിനാ അബ്ദുല്ലയിൽ വെയർഹൗസ് കത്തിനശിച്ചു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ഏഴു യൂണിറ്റുകളിൽനിന്നെത്തിയ അഗ്നിശമനവിഭാഗം കഠിന പരിശ്രമത്തിലൂടെയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. എണ്ണമേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വെയർഹൗസുകൾ നിലകൊള്ളുന്ന മേഖലയിലാണ് പ്രമുഖ കമ്പനിയുടെ വെയർഹൗസിൽ തീപിടിത്തമുണ്ടായത്. എണ്ണയും അനുബന്ധ ഉൽപന്നങ്ങളും നിറച്ച വെയർഹൗസിലെ അഗ്നിബാധ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നതു തടയാൻ അഗ്നിശമന വിഭാഗത്തിനു കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. 25000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മൂന്നുമണിക്കൂർ സമയത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രിച്ചത്. മിനാ അബ്ദുല്ലയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ പരിശ്രമിച്ച അഗ്നിശമന സേനയെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രശംസിച്ചു.

No Comments

Be the first to start a conversation

%d bloggers like this: