സദാചാര ‘കണ്ണട’ യുമായ്‌ മുരുകന്‍ കാട്ടാകട; മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് സദാചാര ‘കണ്ണട’യുമായി കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാകട. ഈ വിഭാഗത്തിലെ പലരുടെയും വസ്ത്രധാരണം വൃത്തികേടാണ് എന്ന അഭിപ്രായമാണ് കൈരളി ചാനലിലെ ‘ മാന്യ മഹാ ജനങ്ങളെ’ എന്നാ പരിപാടിയിലൂടെ തുറന്നു പറഞ്ഞത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ശ്യാമ തന്റെ  സംസാര വിഷയമായ സരിതയെ അടയാളപ്പെടുത്തുമ്പോള്‍ എന്ന വിഷയത്തില്‍ സംസാരിച്ച് കഴിഞ്ഞ ഉടന്‍ ജഡ്ജിംഗ് പാനലില്‍ നിന്ന്‍ കവി ശ്യാമയുടെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിച്ച് തുടങ്ങുകയാണ് ഉണ്ടായത്. ശ്യാമ  കഴിഞ്ഞ തവണ ധരിച്ച വസ്ത്രം ശരിയല്ലായിരുന്നു എന്ന് കവി പറയുന്നു. എന്നാല്‍ താന്‍ സാരി ആയിരുന്നു ഉടുത്തിരുന്നത് എന്ന് പറയുന്ന ശ്യാമയോട് സാരി എല്ലാവരും ഉടുക്കാറുണ്ട് എന്നാണു കവി മറുപടി നല്‍കുന്നത്.

വിഷയത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. മുരുകന്‍ കാട്ടാകട മാപ്പ് പറയണം എന്ന ആവശ്യവുമായാണ് ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

എം കെ ബാലമോഹന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് :

ഇന്ന് രാവിലെ വെറുതെ ശ്യാമ സംസരികുന്നത് കേള്‍ക്കാന്‍ ആണ് കൈരളി ചാനല്‍ലില്‍ നടക്കുന്ന മാന്യ മഹാ ജനങ്ങളെ എന്ന പരിപാടി യുടുബില്‍ കണ്ടത് .. ഒരുപാട് സുഹൃത്തുകള്‍ പങ്കെടുക്കുന്ന പരിപാടി കൂടിയാണ് .

അതില്‍ ശ്യാമ പ്രസംഗിച്ചു കഴിഞ്ഞു അഭിപ്രായം പറയാന്‍ ഇരുന്ന ജഡ്ജ് മുരുകന്‍ കാട്ടാകട എന്ന കവി .
അധ്യാപകന്‍ കൂടിയായ കവി .
ശ്യാമയെ കുറച് വസ്ത്ര സദാചാരം പഠിപ്പിക്കാന്‍ തുനിഞ്ഞത് .
ട്രാന്‍സ്ജെണ്ടെര്‍ ആളുകളെ , പ്രത്യേകിച്ചു ട്രാന്‍സ് സ്ത്രീകളെ ഈ കാര്യങ്ങള്‍ പറഞ്ഞു ആക്ഷേപിച്ചിട്ട് പോകുന്നത് പൊതുവേയുള്ള കലാപരിപാടിയാണ് ..

ഇതില്‍ അയാള്‍ ആദ്യം ശ്യാമയെ പേര്‍സണല്‍ ആയി ഉപദേശിച്ചു പിന്നെ ട്രാന്‍സ് ജെണ്ടെര്‍ സ്ത്രീകളെ പൊതുവില്‍ അവര്‍ നേരിടുന്ന വയലന്‍സ്ന് കാരണം വസ്ത്രം make അപ്പ്‌ എന്നിവയാണ് എന്നും .. ഇന്ന് ഇട്ട പോലെ “മാന്യമായ” വസ്ത്രം ധരികണം എന്നൊക്കെ പറയുന്നു …

കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ അല്ലെങ്കില്‍ ലോകത്ത് എവിടെയും ഒരു ഐഡന്റിറ്റി എസ്ടബ്ലിഷ് ചെയുമ്പോള്‍ അതിന്‍റെ അഎസ്തെടിക്സ് നിര്‍വചിക്കപെടുന്നത് അതാതു രാജ്യത്തെ അല്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായാണ് .

ഇത്രേം കാലം അദ്ധ്യാപകന്‍ ആയി ഇരുന്ന മുരുഗന്‍ കാട്ടാകട ഇങ്ങനെ എന്തൊരു ജീവിതങ്ങളെ വയലന്റ് ആയി ഇങ്ങനെ അടിച്ചു താഴ്ത്തി കാണും ? ഇല്ലെങ്കില്‍ അങ്ങനെ താഴ്ത്തിയത് കണ്ടു നിന്ന് കാണും . മഹാനും മാന്യനും കാരുണ്യവാനുമായ അദ്ദേഹം എത്ര എത്ര ചോദ്യങ്ങള്‍ ഇങ്ങനെ നേരിട്ടിട്ടുണ്ട് എന്ന് ഞാന്‍ ചോദികട്ടെ ?

ഇതൊക്കെ പറയുമ്പോള്‍ ക്യാമറ ശ്യാമയെ കാല്‍ തൊട്ട് തല വരെ സ്കാന്‍ ചെയുന്നു .

ശ്യാമ അതിന്‍റെ ഉത്തരം പറഞ്ഞിട്ടും പ്രതികരിച്ചിട്ടും ഈ അപ്രിയ സത്യ പ്രേമി വീണ്ടും “മാന്യത ” വെച്ചും മറ്റും വീണ്ടും പറയുന്നു .. ഒരു മാപ്പ് പോലും പറയാതെ .
അഥവാ പറഞ്ഞെകില്‍ അത് ടീവിയില്‍ ഇല്ല ..
”ദേ ഇവരൊക്കെ ട്രെയിനില്‍ തെണ്ടുന്നു പിടിച്ചു പറിക്കുന്നു എന്ന് ചോദിക്കുന്ന ആളുകളോട് ” തിരിച്ചു ഇവര്‍ എങ്ങനെ അവിടെ എത്തി ?
കുടുംബം എന്നാ മഹാ പ്രസ്ഥാനത്തില്‍ നിന്നും ഇവര്‍ എങ്ങനെ വെളിയില്‍ ചാടി എന്ന് ചോദിച്ചാല്‍ ഉത്തരമില്ല ..

എല്ലാര്ക്കും

ഇപ്പോള്‍ കൊടുകുന്നത് അല്ലെങ്കില്‍ ഞങ്ങള്‍ കൊടുക്കുന്നു എന്ന് പറയുന്ന ”അംഗീകാരം ”
സ്ത്രീകളെ എങ്ങനെയാണോ അവരുടെ ശരീരത്തെ സര്‍വേയിലങ്സിനുനും auditing നടത്താനും അനുവധികുന്നത് വഴി പോലിസിംഗ്ന ടത്തിയ അതെ രീതിയില്‍ ജെണ്ടെര്‍ നോണ്‍ കന്ഫോര്‍മിംഗ് തൊട്ട് അങ്ങോട്ടുള്ള എല്ലാ ജെണ്ടെര്‍ ഐഡന്റിറ്റികളെയും ചെയ്തു കളയാം എന്ന് ഒരു ചാനലും ഒരു കവിയും ഒരു സര്കാരും വിചാരികണ്ട .

അതില്‍ പങ്കെടുക്കുന്ന മറ്റു സുഹൃത്തുകള്‍ പ്രതികരിക്കുമോ എന്നറിയില്ല എന്നാലും അവരേം ടാഗ് ചെയുന്നു .. നിങ്ങള്‍ക്ക് നേരെ ഇങ്ങനെ വരില്ല എന്ന് ആശ്വസികാതെ …

വിദ്യാര്‍ത്ഥികള്‍ കാണുന്ന ഒരു പരിപാടി ആയോണ്ട് ഒരു ജെണ്ടെര്‍ ഐഡന്റിറ്റിയെ വീണ്ടും വീണ്ടും ഉപദേശിച്ചു ഉപദ്രവിക്കാനും കാമെറ കൊണ്ട് ”മാന്യത ” [പഠിപ്പിക്കാന്‍ ശ്രമിക്കാന്‍ നടത്തുന്ന ഈ വെമ്പല്‍ ഒന്ന് ഇടിച്ചു താഴെ ഇടണം

അല്ലെങ്കില്‍ ഇന്ത ഓഞ്ഞ ചാനലും ഇയാളുടെ ഒക്കെ മോറല്‍ sanctionum ആര്‍ക്കു വേണം ?

വീണ്ടും വീണ്ടും ഇപ്പോള്‍ സ്ത്രീകളെ പഠിപിക്കുന്ന പാഠങ്ങള്‍ പഠിപ്പിക്കാന്‍ ആണ് വിളികുന്നതും സപ്പോര്‍ട്ട് എന്നും മറ്റും പറഞ്ഞു വരുന്നതെങ്കില്‍ “സ്ത്രീ ” ആയി അടയാള പെടുത്തുന്ന അധികാരം ഇല്ലാത്ത അവരുടെ തലയില്‍ കേറി ഇരുന്നു ക്ലാസ്സ്‌ എടുകാതെ മുരുഗാ ..

പക്ഷെ ശ്യാമയോടും ആ കമ്മ്യൂണിറ്റി (ആ വാക്ക് ഇഷ്ടമില്ല എന്നാലും )യോടും ചാന്നേലും മുരുഗന്‍ കാട്ടകടയും മാപ്പ് പറയുക .

 

അഖില്‍ കെ കെ എഴുതിയത്:

ട്രാന്സ്ജെന്ഡേഴ്സിനെ വസ്ത്രധാരണം പഠിപ്പിക്കാൻ ആണോ ഇവിടുത്തെ ആളുകൾക്ക് ത്വര. ഒരു ട്രാൻസ്ജെൻഡറിനെ വസ്ത്ര ധാരണം കൊണ്ടാണോ അടയാളപ്പെടുത്തേണ്ടത്.. ബഹുമാനപെട്ട പരമോന്നത നീതിപീഠം NALSA ജഡ്ജ്‌മെന്റിലൂടെ നിഷ്കർഷിക്കുന്നത് അതാണോ ? വളരേ വൃത്തികെട്ട രീതിയിലാണ് വസ്ത്രം ധരിക്കുന്നതെന്ന് പറയുമ്പോൾ ആദ്യം വൃത്തികേടെന്താണെന്നു പറയു സർ. മനുഷ്യന്റെ ശരീരം കുറച്ച് വെളിയിൽ കാണുന്നതാണോ അത്ര വൃത്തി കേട് എന്ന് താങ്കൾ ഉദ്ദേശിച്ചത് ! നിങ്ങളെ സ്വയം അടയാളപ്പെടുത്തുന്ന രീതിയിൽ ഉള്ള വസ്ത്ര ധാരണമെന്നു പറയുമ്പോൾ താങ്കൾ ഉൾപ്പെടെ ഉള്ള സമൂഹം സ്വന്തം ഇഷ്ടപ്രകാരം നിർമ്മിച്ചെടുത്തിട്ടുള്ളതായ ആ അടയാളങ്ങൾ ഞങ്ങളിലേക്ക് നിർബന്ധപൂർവം അടിച്ചേല്പിക്കുകയല്ലേ. താങ്കളെ ഇപ്പോൾ കണ്ടാൽ മനസിലാവുകയേ ഇല്ല ഇത്തരത്തിൽ വസ്ത്രം ധരിച്ചാൽ സുന്ദരിയായ ഒരു പെൺകുട്ടി തന്നെ നീ എന്ന് പറയുന്നിടത്തു വീണ്ടും തുടങ്ങുകയാണ് സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ എന്ന സ്വത്വത്തിന്റെ അസ്തിത്വം എവിടാണ് എന്ന്! അവനിലേക്കും അവളിലേക്കും മാത്രമായി വീണ്ടും ചുരുങ്ങി പോകുന്നു എന്ന സങ്കടകരമായ സത്യം വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. ഒരു വ്യക്തിയുടെ ജൻറർ അയാളുടെ ശരീരത്തിലല്ല മനസ്സിൽ ആണെന്നുള്ള സാമാന്യബോധം ഇന്നും ആളുകൾക്കില്ല എന്ന സത്യമാണ് വീണ്ടും തെളിഞ്ഞു വരുന്നത് . ആ മനസ്സിനെ തൃപ്തിപ്പെടുത്തുവാൻ ചെയുന്ന കാര്യങ്ങളിൽ ഒന്നു മാത്രമാണ് വസ്ത്ര ധാരണം. ഇത്തരത്തിൽ വസ്ത്രധാരണം ചെയ്യാൻ ആഗ്രഹ മില്ലാത്തവരും ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരും ഇവിടെയുണ്ട്. അതുകൊണ്ട് ഇവർ ട്രാൻസ്ജൻറർ അല്ലാതാകുമോ? മുരുകൻ കാട്ടാക്കടയെ പോലുള്ളവർ ഒരു ചാനലിൽ ഇരുന്ന് ഇത്തരമൊരു പരാമർശം നടത്തുമ്പോൾ സാധാരണക്കാരായ പ്രേക്ഷകരെ അതെത്ര മാത്രം സ്വാധീനിക്കും എന്നതിൽ സംശയമില്ല. ഇതൊക്കെ പറയുന്നതിനിടയിൽ മത്സരാർത്ഥിയുടെ ഉടൽ എടുത്തെടുത്ത് കാണിച്ചു കൊണ്ടിരുന്ന ചാനലിന്റെ നാണം കെട്ട സേവനത്തെയും സ്മരിക്കുന്നു., ഞങ്ങൾ വസ്ത്രം ധരിക്കുന്നത് ഞങ്ങടെ മനസ്സിനെ തൃപ്തിപ്പെടുത്താനാണ് അല്ലാതെ വഴിയേ പോകുന്നവർക്ക് നോക്കി നിന്ന് മാർക്കിടാനല്ല. ഇത്തരം മങ്ങിയ കാഴ്ചപ്പാടുകൾ മാറാൻ കുറച്ചു കൂടെ പവർ കൂടിയ ‘കണ്ണട’കൾ തന്നെ വേണം….. സർ

No Comments

Be the first to start a conversation

%d bloggers like this: