കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

കോട്ടയം: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മലയാളി സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക്. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2015ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് ദൈവത്തിന്റെ പുസ്തകം. മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളയാളത്തിലെ ആദ്യ നോവലെന്നാണ് നിരൂപകര്‍ ഇതിനെ വിലയിരുത്തിയത്.

ശാസ്ത്രവും മതവും ആത്മീയതയും ഇടകലര്‍ന്ന് വരുന്ന കൃതിയില്‍ നബിയെ പോലെ കൃഷ്ണന്റെ ജീവിതവും യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ സാന്നിധ്യവും ദൈവത്തിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്‍ രാമനുണ്ണി സ്വീകരിച്ച മതസൗഹാര്‍ദത്തിന്റെ തുടര്‍ച്ച തന്നെയാണ് ദൈവത്തിന്റെ പുസ്തകം എന്ന കൃതിയും.

No Comments

Be the first to start a conversation

%d bloggers like this: