ജെഎന്‍യുവില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി

ജവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നജീബിനു പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മുകുള്‍ എന്ന് വിദ്യാര്‍ത്ഥിയെയാണ് കാണാതായിരിക്കുന്നത്. മുകുളിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി മുകുള്‍ സര്‍വകലാശാലയില്‍ എത്തിയത്. അന്ന് ഉച്ചയ്ക്ക് 12.30 ന് മുകുള്‍ സര്‍വകലാശാലയിലെ ഗേറ്റ് കടന്ന് പുറത്തു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ പിന്നീട് മുകുള്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തിയിട്ടില്ല.

ഗാസിയാബാദ് സ്വദേശിയായ മുകുള്‍ വീട്ടിലേക്ക് പോയി എന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ മുകുള്‍ വീട്ടില്‍ എത്തിയിട്ടില്ല. വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ജെഎന്‍യു സര്‍വകലാശാലയില്‍ ഇതിനു മുന്‍പും സമാനമായ സംഭവം നടന്നിരുന്നു. 2016 ഒക്ടോബര്‍ 15 ന് സര്‍വകലാശാലയില്‍ നിന്നും നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതാവുകയും നജീബിനെ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രധിഷേധങ്ങള്‍ നടക്കാറുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: