ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കും

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി വഴി ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.

അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവികസന കോഴ്‌സുകൾ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങൾക്ക് കൈമാറും. അർബൻ സെക്ടർ പോളിസിക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു

ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.