കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

സ്വകാര്യ വാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. മാറിയ കോവിഡ് സാഹചര്യത്തില്‍ ഈ  ഉത്തരവ് എന്തുകൊണ്ടാണ് റദ്ദ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു.  യഥാര്‍ത്ഥത്തില്‍ ഇത് അസംബന്ധമാണ്, എന്നും കോടതി  പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.