യുഎന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു

യു എന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. യു എന്നിലെ സ്ഥിര പ്രതിനിധി സായിദ് അക്ബറുദ്ദീന്റെ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാന്‍ പതാകയുടെ ചിത്രങ്ങളും പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്റെ ചിത്രവും ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് പാക് ചിത്രങ്ങള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഈ സമയം വേരിഫൈഡ് അക്കൗണ്ട് ആണെന്ന് വ്യക്തമാക്കുന്ന ബ്ലൂ ടിക് മാര്‍ക്കും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇതാദ്യമല്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 700ഓളം വെബ്സൈറ്റുകള്‍ 2013നും 2016നും ഇടയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദേശീയ സുരക്ഷ ഗാര്‍ഡിന്റെ തന്നെ വെബ് സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: