കീവിൽ  ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു

ഉക്രയ്‌ൻ  തലസ്ഥാനമായ കീവിൽ  ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ് സ്ഥിരീകരിച്ചു.  അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ്  വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.  വി കെ സിങിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ – ഉക്രെയ്‌ൻ  സംഘർഷത്തിനിടെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് അകം തന്നെയാണ് ഈ ദാരുണ സംഭവവും.