മാവോയിസ്റ്റ്​ നേതാവ്​ രാമണ്ണ മഹാരാഷ്​ട്ര പൊലീസിന്‍റെ പിടിയില്‍

മുംബൈ: മുതിര്‍ന്ന മാവോയിസ്റ്റ്​ നേതാവ്​ രാമണ്ണയും ഭാര്യ പദ്​മയും മഹാരാഷ്​ട്ര പൊലീസ്​ പിടിയില്‍. മാവേയിസ്​റ്റുകള്‍ക്ക്​ ആയുധം നിര്‍മിച്ചു നല്‍കുകയും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്നാണ്​ രാമണ്ണക്കെതിരായ ആരോപണം​. സി.പി.​ഐ(മാവോയിസ്​റ്റ്​) യുടെ ദണ്ഡകാരണ്യ ​സ്​പെഷല്‍ സോണ്‍ കമ്മിറ്റിയില്‍ സജീവ പ്രവര്‍ത്തകനും ഡിവിഷണല്‍ കമ്മിറ്റിയംഗവുമാണ്​ രാമണ്ണ. പാര്‍ട്ടിയുടെ ഉന്നത സ്​ഥാനത്തിനിരിക്കവെ ജീവനോടെ പിടിക്കപ്പെടുന്ന ആദ്യ വ്യക്​തിയാണ്​ രാമണ്ണ. വിദഗ്​ധനായ തോക്ക്​ നിര്‍മാതാവാണ് ടെക്​ രാമണ്ണ എന്നറിയപ്പെടുന്ന 65 കാരനായ ശ്രീനിവാസ്​ വിട്​തലണ്ണ മദ്രു​.

30 വര്‍ഷമായി രാമണ്ണ മാവോയിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് . രാമണ്ണയുടെ ഭാര്യ പദ്​മ എന്ന മിന്‍റി ദൊബയ്യ കൊദപെയും 1992 മുതല്‍ മാവോയിസ്​റ്റ്​ പ്രവര്‍ത്തകയാണ്​. മധ്യപ്രദേശ്​, ഛത്തീസ്​ ഗഡ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പദ്​മക്ക്​ പങ്കു​െണ്ടന്നാണ് പൊലീസ്​ പറയുന്നത്​. 25 ലക്ഷം രൂപ രാമണ്ണയു​ടെ തലക്കും ആറുലക്ഷം രൂപ പദ്​മയുടെ തലക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: