യു.പിയില്‍ ദലിത് നിയമ​ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്നു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ നിമയവിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊന്നു. ഹോക്കി സ്റ്റിക്, പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ആള്‍ക്കൂട്ടം ദിലീപിനെ അക്രമിച്ചത്. അക്രമത്തില്‍ പരുക്കേറ്റ് കോമയിലായ വിദ്യാര്‍ത്ഥി ഇന്നലെ രാവില ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ദിലീപിനെ മര്‍ദിക്കുന്നതി​​െന്‍റ വിഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരപ്പിച്ചിരുന്നു. റസ്​റ്റോറന്‍റി​ല്‍ നിന്ന്​ ഇറങ്ങി വരുകയായിരുന്നു ദിലീപിനെ ഒരു സംഘം ആളുകള്‍ തടഞ്ഞ്​ നിര്‍ത്തി മര്‍ദിക്കുന്നതാണ്​ വീഡിയോയില്‍. മര്‍ദനം തടയാന്‍ ആരും ശ്രമിക്കാത്തതും വീഡിയോയില്‍ വ്യക്​തമാണ്. പിന്നീട്​ കുറച്ച്‌​ സമയത്തിന്​ ശേഷം ഹോട്ടലിലെത്തിയ ഒരാളാണ്​ മോ​േട്ടാര്‍ സൈക്കിളില്‍ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

ദിലീപിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ സഹോദരന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. അലഹബാദില്‍ ഒരു വാടക വീട്ടിലാണ് ദിലീപ് താമസിക്കുന്നത്. രാത്രി രണ്ട് സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാനാണ് ദിലീപ് പുറത്തിറങ്ങിയത്. ഈ സമയത്ത് അക്രമികളുമായി ദിലീപും കൂട്ടരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതാണ് പിന്നീട് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും കലാശിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: