സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഓസ്ട്രേലിയ

സിഡ്നി: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ബില്ല് പാസാക്കി. യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്നാണ് ഓസ്ട്രേലിയയില്‍ ചരിത്ര നിയമം പാസാക്കിയത്.
മൂന്നാഴ്ച നീണ്ടുനിന്ന ജനഹിതപരിശോധനക്കൊടുവില്‍ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയോടെയാണു ബില്‍ ഹൗസ് ഓഫ് റെപ്രസെന്‍ന്റേറ്റീവില്‍ പാസായത്. വെറും നാല് വോട്ടുകള്‍ മാത്രമാണ് ബില്ലിനു എതിരായി വോട്ട് ചെയ്തുള്ളൂ. ഉപരി സഭയായ സെനറ്റ് കഴിഞ്ഞയാഴ്ച നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത് നമുക്ക് എല്ലാവര്‍ക്കും അവകാശപ്പെട്ടത് എന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പ്രതികരിച്ചത്. ഇത് ഓസ്ട്രേലിയയാണ് ന്യായമായ, വൈവിധ്യമുള്ള, സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ഇത് നമ്മള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ദിവസമാണ്- ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
വോട്ടിങ്ങിനുശേഷം ശേഷം പാര്‍ലമെന്റിന്റെ പൊതുഗാലറിയിലിരുന്നവര്‍ ഐ ആം ഓസ്ട്രേലിയ എന്നു തുടങ്ങുന്ന ദേശീയഗാനം ആലപിച്ചു. ജനപ്രതിനിധികള്‍ ഗാലറിയെ നോക്കി നിന്നു. അവരില്‍ ചിലരുടെ കണ്ണില്‍ നിന്നു കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. ബില്‍ പാസായതോടെ പുരുഷ-സ്ത്രീ ദമ്ബതിമാരെപോലെ സ്വവര്‍ഗ വിവാഹിതര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, തൊഴിലവസരങ്ങള്‍, നികുതി ഇളവ് എന്നിവ ലഭിക്കും.

No Comments

Be the first to start a conversation

%d bloggers like this: