ദുരിതമുഖത്ത്‌ പ്രവാസികൾ സഹായം എത്തിക്കും: ഗ്ലോബൽ KPWA

കേരളത്തിലും തെക്കൻ സംസ്ഥാനങ്ങളിലും ചുഴലിക്കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ദുരിതം പേറുന്ന ജനങ്ങൾക്ക് KPWA ജില്ലാ സമിതികൾ മുഖേനെ‌ പ്രവാസികളുടെ അവശ്യസഹായം എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ഗ്ലോബൽ കോർ അഡ്മിൻ ചെയർമാനും കുവൈത്ത്‌ ചാപ്റ്റർ പ്രസിഡന്റും ആയ ശ്രീ മുബാറക്ക്‌ കാമ്പ്രത്ത്‌ അറിയിച്ചു. ഇതിനായ്‌ ഇടപെടാൻ ദുരിത ബധിത പ്രദേശങ്ങളിലെ ജില്ലാ കമ്മറ്റികൾക്ക്‌ ഉടനെ നിർദ്ദേശം നൽകും എന്ന് സെക്രെട്ടറി ശ്രീ റെജി ചിറയത്ത്‌ അറിയിച്ചു.അതീവ ഗൗരവത്തിൽ വിളിച്ചു ചേർത്ത ചാപ്റ്റർ എക്സിക്യൂട്ടീവ്‌ ഭാരവാഹികളുടെ യോഗം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി. കൃത്യമായ വാർത്തകളും സഹായങ്ങളും ജനങ്ങളിൽ എത്തിക്കാൻ സർക്കാറും സംവിധാനങ്ങളും മാധ്യമങ്ങളും മത്സരബുദ്ധി വെടിഞ്ഞ്‌ ശ്രമിക്കേണ്ട സാഹചര്യം ഉണ്ട്‌ എന്നും യോഗം വിലയിരുത്തി. കാണാതായ ബോട്ടുകളെയും മനുഷ്യരെയും നാവികസേനയുടെ സഹായത്തോടെ കണ്ടെത്തുന്നതിനോടൊപ്പം ദുരിതനിവാരണസംവിധാനവും കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടിംഗ്‌ സംവിധാനവും മെച്ചപ്പെടുത്താൻ ഗ്ലോബൽ സമിതി മുഖേനെ കേരള/ കേന്ദ്ര സർക്കാറിൽ സമ്മർദ്ധം ചെലുത്താനും തീരുമാനമായി.

No Comments

Be the first to start a conversation

%d bloggers like this: