വനിതാവേദി കുവൈറ്റ്, അട്ടപ്പാടി കുടിവെള്ള പദ്ധതി ഉദ്‌ഘാടനം നവംബർ 16ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സാംസ്കാരിക-സാമൂഹിക സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നവംബർ 16ന് രാവിലെ 11 മണിക്ക് പാലക്കാട് എം.പി M.B.രാജേഷ് നിർവഹിക്കും. പുതൂർ പഞ്ചായത്തിലെ എലച്ചി വഴിയിൽ 2 ആദിവാസി ഊരുകളിലായ് 200 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ ശുദ്ധജലം ലഭിക്കുക. മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രക്രിയകൾ പൂർത്തിയായി. ഉദ്‌ഘാടന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 6ന് വൈകീട്ട് 4 മണിക്ക് അട്ടപ്പാടിയിൽ നടക്കും.

സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക്‌ തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കണമെന്ന വനിതാവേദിപ്രവർത്തകരുടെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഈ പദ്ധതി. “നൂപുരം 2017” എന്ന പേരിൽ നടത്തിയ മെഗാ പരിപാടിയിലൂടെയാണ് വനിതാവേദി ഈ പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തിയത്.

തിരുവനന്തപുരം ജില്ലയിൽ SAT ആശുപത്രിയിൽ ഒബ്സർവ്വേഷൻവാർഡ്‌, കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ളInstitute of Child Health ൽ കുട്ടികൾക്കായ്‌ ഓ.പി, സുനാമി ബാധിതപ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെവിതരണം, നിർദ്ധനരായ പെൺകുട്ടികൾക്കുള്ള വിവാഹധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾവനിതാവേദി കുവൈറ്റ്‌ ഏറ്റെടുത്ത്‌ നടത്തിയിട്ടുണ്ട്‌.

No Comments

Be the first to start a conversation

%d bloggers like this: