ഏകദിന ധ്യാനവും ക്യാൻസർ അവബോധന ക്ലാസും നടത്തി

സെൻറ്തോമസ്ഇവാഞ്ചെലിക്കൽ ചർച്ച്ഓഫ്ഇന്ത്യ, കുവൈറ്റ്ഇടവകയുടെ സേവിനി സമാജത്തിൻറെ നേതൃത്വത്തിൽ ഏകദിന ധ്യാനവും ക്യാൻസർ അവബോധന ക്ലാസും നവംബർ30 വ്യാഴാഴ്ച്ച NECK ലെ KTMCC ഹാളിൽ വെച്ച്നടത്തി .ഇടവകവികാരി റെവ. സജി ഏബ്രഹാമിൻറെ അധ്യക്ഷതയിൽ രണ്ടുവിഭാഗമായി നടന്ന യോഗത്തിൽ രാവിലെ 9 മുതൽ 10.30 വരെ ശ്രീമതി സിന്ധു സജി ഏബ്രഹാം ആത്മീയ പ്രഭാഷണം നടത്തി. ഭക്തയായ സ്ത്രീയും അവരുടെ കുടുംബ ജീവിതവും എന്ന വിഷയത്തിൽ ബൈബിളിലെ മൂന്നു സ്ത്രീകളെ ഉദാഹരിച്ചു കൊണ്ടു ശ്രീമതി സിന്ധു നടത്തിയ പ്രഭാഷണം അവതരണ രീതി കൊണ്ടും, ആവിഷ്കാര പുതുമ കൊണ്ടും മനോഹരമായി.

ഇടവേളയ്ക്കുശേഷം11  മണിക്കാരംഭിച്ച രണ്ടാമത്തെ വിഭാഗത്തിൽ ക്യാൻസറിനെ കുറിച്ച്ഒരു അവബോധന ക്ലാസ്ഡോക്ടർ സുശോവന സുജിത്നായർ (Oncologist KCCC Breast Unit) നൽകി. “ക്യാൻസർ ആദ്യഘട്ട തിരിച്ചറിവും മെച്ചപ്പെട്ട പ്രതിവിധിയും“ എന്ന വിഷയത്തിൽ സദസ്യരുടെ എല്ലാസംശയങ്ങൾക്കും വ്യക്തമായ മറുപടി നല്കിയതോടൊപ്പം ക്യാൻസർ ഒരിക്കലും ഭയപ്പെടേണ്ടതോ മറച്ചുവെക്കേണ്ടതോ ആയ ഒരു രോഗമല്ലന്നും പ്രത്യുത ആരംഭത്തിൽ തന്നെ ചികിത്സ ലഭ്യമായാൽ പൂർണ്ണമായും സൗഖ്യം ലഭിക്കുന്നതാണ്എന്നും ഓർമ്മിപ്പിക്കുകയുണ്ടായി.

ശ്രീജോർജ്വർഗീസിന്റെ പ്രാരംഭപ്രാർത്ഥനയോടും സേവിനി സമാജം ഗായക സംഘത്തിൻറെ ഗാനങ്ങളോടും കൂടെ ആരംഭിച്ചയോഗത്തിൽ റെവ. സജി ഏബ്രഹാം ഉൽഘാടന പ്രസംഗംനടത്തി. ശ്രീമതി സുനിതാ റോയ്സ്വാഗതപ്രസംഗവും ശ്രീമതി അന്ന ജോർജ്ചെറിയാൻ കൃതജ്ഞതയും പറഞ്ഞു.  ശ്രീമതി മിനി സജിഡാനിയേൽ കുമാരി ടാനിയ തോമസ്എന്നിവർ മനോഹരമായ ഗാനങ്ങൾആലപിച്ചു. ശ്രീമതിസിനു ആശിഷും ശ്രീമതി റീന ബിജു ശാമുവേലും പരിപാടിയുടെ അവതാരകരായിരുന്നു.  സേവിനി സമാജം സെക്രട്ടറി ശ്രീമതി ലെനി അനിതാ തോമസ്ഡോക്ടർ സുശോവനയെ സദസ്യർക്കു പരിചയപ്പെടുത്തി.  ശ്രീതോമസ്വര്ഗീസിന്റെ പ്രാര്ത്ഥനയോടും ഇടവക വികാരിയുടെ ആശിർവാദത്തോടും യോഗം 1.30 നു സമാപിച്ചു.

No Comments

Be the first to start a conversation

%d bloggers like this: