ഖ​ത്ത​ർ അ​മീ​റിന്റെ മറുപടി ക​ത്ത്​ കു​വൈ​ത്ത്​ അ​മീ​റി​ന്​ കൈ​മാ​റി

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ത്യേ​ക ക​ത്ത് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ കൈ​മാ​റി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യാ​ണ്​ ഇ​ന്ന​ലെ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ച്​ ക​ത്ത് കൈ​മാ​റി​യ​ത്. ബ​യാ​ൻ പാ​ല​സി​ൽ വെ​ച്ചാ​ണ്​ മ​ന്ത്രി ​ ക​ത്ത്​ കൈ​മാ​റി​യ​ത്. കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മ​ന്ത്രി​സ​ഭാ​കാ​ര്യ മ​ന്ത്രി ​ൈശ​ഖ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ൻ ഉ​പ​ദേ​ഷ്​​ടാ​വ്​ മു​ഹ​മ്മ​ദ്​ ദൈ​ഫു​ല്ല ശ​രാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.ക​ഴി​ഞ്ഞ ആ​ഴ്ച കു​വൈ​ത്ത് അ​മീ​ർ ജി.​സി.​സി അം​ഗ രാ​ജ്യ​ങ്ങ​ളു​ടെ​യും ഇൗ​ജി​പ്​​തിന്റെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം ക​ത്തു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ഈ ​ക​ത്തു​ക​ൾ​ക്കു​ള്ള മ​റു​പ​ടി ഈ ​ആ​ഴ്ച ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​ത്ത് കൈ​മാ​റി​യ​ത്. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ബ​ഹ്റൈ​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കു​വൈ​ത്ത് സ​ർ​ക്കാ​ർ പ്ര​തി​നി​ധി അ​റി​യി​ച്ചു.പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് രാ​ഷ്​​ട്ര​ങ്ങ​ളും ഒ​രു മേ​ശ​ക്ക് ചു​റ്റും കൂ​ടി​യി​രു​ന്ന്​ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കു​വൈ​ത്ത് അ​മീ​ർ ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ്​ സൂ​ച​ന. കു​വൈ​ത്ത് അ​മീ​റിെ​ൻ​റ ക​ത്ത് അ​വ​സാ​ന​മാ​യി ല​ഭി​ച്ച രാ​ജ്യ​മാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യി മ​റു​പ​ടി ന​ൽ​കി​യ​ത് ഖ​ത്ത​റാ​ണ്. ഇ​തോ​ടെ മ​റ്റ് രാ​ജ്യ​ങ്ങ​ളും ഉ​ട​ൻ മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ജി.​സി.​സി വാ​ർ​ഷി​ക ഉ​ച്ച​കോ​ടി കു​വൈ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​മു​മ്പ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധം കു​വൈ​ത്തി​നു​ണ്ട്.അ​തു​കൊ​ണ്ടു​ത​ന്നെ കു​വൈ​ത്ത് ത​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ന് വേ​ഗ​ത കൂ​ട്ടി​യ​താ​യി നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. കു​വൈ​ത്ത്–​ഇ​റാ​ഖ് യു​ദ്ധ വേ​ള​യി​ൽ പോ​ലും ജി.​സി.​സി ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചി​ട്ടി​ല്ല​ എന്ന​തി​നാ​ൽ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച്​ ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കു​വൈ​ത്ത്. ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട തീ​രു​മാ​നി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി സെ​പ്തം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ന​ട​ക്കേ​ണ്ട ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം, ന​വം​ബ​ർ ര​ണ്ടി​ന് നി​ശ്ച​യി​ച്ച ബ്രി​ട്ട​ൻ–​ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല യോ​ഗം തു​ട​ങ്ങി​യ​വ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്.

No Comments

Be the first to start a conversation

%d bloggers like this: