കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ 10 ദിവസത്തിനകം ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന്​ രാഹുല്‍ ഗാന്ധി

ഗുജറാത്ത്​: കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ 10 ദിവസത്തിനകം ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്രേലി ജില്ലയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പാട്ടീദാര്‍ സമുദായക്കാര്‍ക്ക്​ ഭൂരിപക്ഷമുള്ള പ്രദേശമാണ് അമ്രേലി ജില്ല. 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ കര്‍ഷകര്‍ക്ക്​ ഒന്നും കിട്ടിയില്ല. കര്‍ഷകര്‍ക്ക്​ ഭൂമി നഷ്​ടപ്പെട്ടു. കൃഷി ആവശ്യത്തിനുള്ള വെള്ളം വ്യവസായികള്‍ക്കായി വഴിമാറ്റിവിട്ടുഎന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മുഖ്യമന്ത്രി വിജയ്​ റൂപാണിയെ ‘റബര്‍ സ്​റ്റാമ്പ്​’ എന്ന്​ വിശേഷിപ്പിച്ച്‌ രാഹുല്‍ ഗാന്ധി. സംസ്​ഥാനത്ത്​ ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ ഷായുടെ റിമോട്ട്​ കണ്‍ട്രോള്‍ ഭരണമാണെന്ന്​ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായി സുഹൃത്തുക്കളുടെ 1.25 ലക്ഷം കോടി രൂപയുടെ വായ്​പയാണ്​ എഴുതിത്തള്ളിയത്​. സാധാരണ കര്‍ഷകര്‍ തങ്ങളുടെ കടം എഴുതിതള്ളുന്നത്​ തങ്ങളുടെ നയമല്ലെന്നാണ്​ മോദിയുടെയും ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലിയുടെയും പ്രതികരണം എന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

No Comments

Be the first to start a conversation

%d bloggers like this: