ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവു ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു.

എടത്തനാട്ടുകര: ഇരുവൃക്കകളും തകരാറിലായി മൂന്നുവർഷമായി ചികിത്സയിൽ കഴിയുന്ന യുവാവു ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു. പിലാച്ചാല തത്തംപള്ളിയാലിൽ അബ്ദുൽ കരീമിന്റെ മകൻ റിയാസ് (23) ആണു കാരുണ്യം തേടുന്നത്.
ശസ്ത്രക്രിയ ഉടൻ വേണമെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. വൃക്കനൽകാൻ മാതാവ് ഇയ്യാതിയ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച ചെലവ് കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. ഭിന്നശേഷിക്കാരനായ പിതാവും സഹോദരങ്ങളും കൂലിപ്പണി ചെയ്തു ലഭിക്കുന്ന വരുമാനം മാത്രമാണു കുടുംബത്തിന്റെ ആശ്രയം. ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു എസ്ബിഐ എടത്തനാട്ടുകര ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 37175038689.

Image may contain: 14 people, people smiling, people standing and outdoor

റിയാസിന്റെ ചികിത്സ സഹായത്തിലേക്ക് നളന്ദ കോളേജ് കരുവാരക്കുണ്ട് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത 15000 രൂപ സ്റ്റാഫ് സെക്രട്ടറി റിയാസിന്റെ പക്കൽ നിന്ന് ഏറ്റുവാങ്ങുന്നു

Image may contain: 11 people, people smiling, people standing

ആലുങ്ങൽ മാക്സ് ക്ലബ്ബിന്റെ പുതിയ സംരഭമായ മാക്സ് കിഡ്നി ഫൗണ്ടേഷന്റെ ഉൽഘാടനം ബഹു: അഡ്വ.എൻ.ഷംസുദീൻ MLA എടത്തനാട്ടുകര തത്തംപള്ളിയാൽ റിയാസിന് ക്ലബ് പ്രവർത്തകർ സമാഹരിച്ച 56000 രൂപ റിയാസ് ചികിത്സാ സഹായ സമിതി പ്രവർത്തകർക്ക് നൽകി നിർവ്വഹിക്കുന്നു

No Comments

Be the first to start a conversation

%d bloggers like this: