മലപ്പുറത്തെ ഫ്ലാഷ് മോബിനെ പ്രശംസിച്ച ആര്‍ ജെ സൂരജിന് ഉപേക്ഷിക്കേണ്ടി വന്നത് സ്വന്തം ജോലി

സോഷ്യല്‍ മീഡിയ ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ് മോബ്.  ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്ത് വരുന്നുണ്ട്. എന്നാല്‍  ഖത്തറിലെ അറിയപ്പെടുന്ന റേഡിയോ ജോക്കിയായ ആര്‍ജെ സൂരജിന് മലപ്പുറത്തെ ഫ്ലാഷ് മോബിനെ പ്രശംസിച്ചതിന്റെ പേരില്‍ നഷ്ടമായത് സ്വന്തം ജോലി തന്നെയാണ്. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്ത് വന്നവരില്‍ ചിലര്‍ തന്നെയാണ് മലപ്പുറത്ത് ഫ്ലാഷ് മോബില്‍ പങ്കെടുത്ത ഈ പെണ്‍കുട്ടികള്‍ക്കെതിരേയും പ്രതികരിക്കുന്നത് എന്ന ഫേസ്ബുക്ക് വിഡിയോ വഴിയുള്ള വിമര്‍ശനമാണ് സൂരജിന് ജോലി തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്ന അവസ്ഥയില്‍ എത്തിച്ചത്. സൂരജിനെതിരെ വ്യാപകമായ രീതിയില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ അവസാനം മാപ്പ് പറയുന്നതായും ജോലി തന്നെ ഉപേക്ഷിക്കുന്നതായും അറിയിച്ച് സൂരജ് രംഗത്ത് വന്നിരിക്കുന്നത്.  

ഐ ഹേറ്റ് സൂരജ്

No Comments

Be the first to start a conversation

%d bloggers like this: