ആർ.എസ്.സി ടാലന്റ് കളക്ഷൻ തുടങ്ങി

തായിഫ്: രിസാല സ്റ്റഡി സർക്കിൾ രാജ്യവ്യാപകമായി നടത്തി വരുന്ന സാഹിത്യോൽത്സവിന്റെ ഭാഗമായി സൗദി വെസ്റ്റ്‌ നാഷനലിന്റെ കീഴിൽ കലാപ്രതിഭകളുടെ വിവര ശേഖരണത്തിനുള്ള ടാലന്റ് കളക്ഷൻ ഫോം തായിഫ്‌ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മുഹമ്മദ് ഇർഫാൻ ഉത്ഘാടനം ചെയ്തു.
30 വയസ്സിന് താഴെയുള്ള മുഴുവൻ മലയാളി പ്രവാസി കലാപ്രതിഭകൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സാഹിത്യോത്സവ് സംവിധാനിച്ചിട്ടുള്ളത്. യൂനിറ്റ്‌, സെക്ടർ, സെന്റ്രൽ മത്സരങ്ങൾക്ക്‌ ശേഷം നവമ്പർ 24നു നാഷനൽ മത്സരങ്ങൾ മക്കയിൽ നടക്കും. മാപ്പിളപ്പാട്ട്‌, ഖവ്വാലി ഉൾപ്പടെ 67 ഇനങ്ങളിലായി 6 വിഭാഗമായാണ് മത്സരങ്ങൾ. കിഡ്സ്‌,പെൺകുട്ടികൾ, സ്ത്രീകൾ എന്നിവർക്കുള്ള മത്സരങ്ങളും ഇക്കൊല്ലം ഉൾപ്പെടുത്തിയിട്ടുണ്ട്‌.
ത്വൽഹത്ത് കൊളത്തറ( നാഷനൽ ജനറൽ കൺവീനർ)മുസ്തഫ കോട്ടക്കൽ, നാസർ സഖാഫി, സയ്യിദ് സുഫ്യാൻ, ഒ.കെ.ബാസിത് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.

No Comments

Be the first to start a conversation

%d bloggers like this: